Saturday, January 3, 2026

പെരിങ്ങല്‍കുത്ത് ഡാമിന്റെ 6 ഷട്ടറുകള്‍ തുറന്നു; ജലനിരപ്പ് ഉയരുന്നത് അനുസരിച്ച്‌ മറ്റു ഷട്ടറുകളും തുറക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

തൃശൂര്‍ : പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ആണ് 6 ഷട്ടറുകള്‍ തുറന്നത്. 424 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 419 മീറ്ററായി നിലനിര്‍ത്താനാണ് കെഎസ്‌ഇബി അധികൃതരുടെ തീരുമാനം. ജലനിരപ്പ് ഉയരുന്നത് അനുസരിച്ച്‌ മറ്റു ഷട്ടറുകളും തുറക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പു നല്‍കി. 52 മെഗാ വാള്‍ട്ട് ഉല്‍പ്പാദനശേഷിയുള്ള പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൈദ്യുതി ഉത്പാദനം നിലവില്‍ 43 മെഗാവാട്ട് ആയി കുറഞ്ഞു. വൈദ്യുതി ഉത്പാദനത്തിന്റെ തകരാറിലായതിനാല്‍ ആണ് ഉല്‍പാദനം കുറഞ്ഞത്. പെരിങ്ങല്‍കുത്ത് ഡാം തുറന്നു തോടുകൂടി ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നു, അന്നമനട കുഴൂര്‍ പൊയ്യ പഞ്ചായത്തുകളില്‍ പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

പൊലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ ഭയക്കേണ്ട ഒരു സാഹചര്യം ഇല്ല എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍ വൃഷ്ടിപ്രദേശത്തെ മഴ ശക്തമായതിനാല്‍ കൂടുതല്‍ ജലം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

Related Articles

Latest Articles