Tuesday, May 21, 2024
spot_img

പെരിയ ഇരട്ടക്കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട് : പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശത്ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വിരോധം ആണെന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

സിപിഎം രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിപ്പട്ടികയിലുള്ള കൊലപാതകം നടന്ന് 90 ദിവസത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. സിപിഎം ഏരിയാകമ്മിറ്റി സെക്രട്ടറിയുള്‍പ്പടെ കേസില്‍ 14 പ്രതികളാണ് ഉള്ളത്.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍, വിദേശത്തേക്ക് കടന്ന സുബീഷ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്ന സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles