Wednesday, December 24, 2025

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി; കുരുക്ക് മുറുകുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി എടുക്കാൻ
കോടതിയുടെ അനുമതി. പോലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിനെതിരെ ഉന്നയിച്ച വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.

സംവിധായകന്റെ പുതിയ വെളിപെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. പ്രത്യേക സംഘമായിരിക്കും പുതിയ വെളിപെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടത്തുക.

ബാലചന്ദ്രകുമാറിന്‍റെ കൈവശമുള്ള പ്രാഥമിക തെളിവുകള്‍ വിചാരണ കോടതിക്ക് അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. ദിലീപിന്‍റെ (Dileep) ഫോണ്‍ റെക്കോഡ് ചെയ്ത ഫോണ്‍ അടക്കം കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നു. അതേസമയം ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപെടുത്തുന്നതിന് നടപടികള്‍ ആരംഭിച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപ്. സഹോദരന്‍ അനൂപ്, അളിയന്‍ സൂരജ്, ഒന്നാം പ്രതി പള്‍സര്‍ സുനി എന്നിവരെ ചോദ്യം ചെയ്യുക. ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനായി കോടതിയുടെ അനുമതി തേടും.

Related Articles

Latest Articles