Peruman Tragedy; 36 years of the black day that still remains a mystery
കേരള ചരിത്രത്തിലെ കറുത്ത ദിനം എന്ന് വിശേഷിപ്പിക്കുന്ന കൊല്ലം പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളുടെ ചൂളംവിളിക്ക് ഇന്ന് 36 വയസ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. നൂറുകണക്കിനാളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.
അഷ്ടമുടി കായലിന് കുറുകെ മൺറോത്തുരുത്തിനും പെരിനാടിനും ഇടയിൽ 125 മീറ്റർ നീളമുള്ള പെരുമൺ പാലത്തിൽ ഉച്ചയ്ക്ക് 12.20നായിരുന്നു അപകടം. 80 കിലോമീറ്റർ വേഗത്തിലെത്തിയ ട്രെയിനിന്റെ എൻജിനും പാഴ്സൽ കമ്പാർട്ട്മെന്റും തൊട്ടുപിന്നിലുള്ള ഒരു സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെന്റും പാലം കടന്നതിന് പിന്നാലെയായിരുന്നു ദുരന്തം. 15 ബോഗികളുണ്ടായിരുന്ന ട്രെയിനിന്റെ 9 ബോഗികളും ഒന്നിന് പിറകെ ഒന്നായി കായലിലേക്ക് പതിച്ചു. ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായെത്തി. നീന്തിയും വള്ളത്തിലുമായി അവർ കോച്ചുകൾക്കടുത്തെത്തി. സാഹചര്യങ്ങൾ പ്രതികൂലമായിട്ടും സ്വന്തം ജീവൻ പണയം വച്ച് നടത്തിയ രക്ഷാപ്രവർത്തനമാണ് മരണസംഖ്യ കുറച്ചത്.
ദുരന്തത്തിനു കാരണം ചുഴലിക്കാറ്റെന്ന് (ടൊർണാഡോ) റെയിൽവേ അടിവരയിട്ട് ഉറപ്പിച്ചു. എങ്കിലും അത്തൊരുമൊരു കാറ്റിന് ഒരു ട്രെയിനിനെ മറിച്ചിടാൻ കഴിയുമോയെന്ന ചോദ്യം ജനമനസുകളിൽ ബാക്കിയായി. ദുരന്ത കാരണം കണ്ടെത്താൻ ഒട്ടേറെപ്പേർ അന്വേഷണം നടത്തി. കാരണങ്ങൾ പലതും കണ്ടെത്തിയെങ്കിലും അതിനെല്ലാം ‘ടൊർണാഡോ’യെ കൂട്ടുപിടിച്ചായിരുന്നു റെയിൽവേയുടെ മറുപടി.
2013 ൽ, ദുരന്ത കാരണം വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും എങ്ങും എത്തിയില്ല. അപകട കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പോലീസും 2019 ൽ അന്വേഷണം അവസാനിപ്പിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണം എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ മനസ്സിൽ പേറിയാണ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഓരോ വാർഷികാചരണ ദിനത്തിലും എത്തുന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…