Saturday, September 26, 2026

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് മരണം

കൊച്ചി : പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. എംസി റോഡില്‍ പുല്ലുവഴിയിലാണ് അപകടം നടന്നത്. കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. മലപ്പുറം കോട്ടൂര്‍ സ്വദേശികളായ ഹനീഫ, ഭാര്യ സുമയ്യ, ഹനീഫയുടെ സഹോദരന്‍ ഷാജഹാന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം. കാറോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles