ദില്ലി : കോവിഡ് 19 ഭീഷണി നേരിടാനുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ സാര്‍ക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്ന് ചേരും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ യോഗത്തില്‍ പങ്കെടുക്കും.
വിഡിയോ കോര്‍ഫറന്‍സിംഗ് വഴി വൈകിട്ട് അഞ്ചിനാണ് യോഗം. യോഗത്തിനായുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച പാക്കിസ്ഥാന്‍ ആരോഗ്യ ഉപദേഷ്ടാവിനെയാണ് യോഗത്തിനായി നിയോഗിച്ചിരിക്കുന്നത്. യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ ധാരണയാകും. ഇന്ത്യ മാലദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം അയച്ചിരുന്നു.

