Saturday, January 10, 2026

ഭക്ഷണം വൈകി; കോൺഗ്രസ് നേതാവിന്റെ വളര്‍ത്തുനായ്ക്കള്‍ ജോലിക്കാരനെ കടിച്ചു കൊന്നു…

ചെന്നൈ; ഭക്ഷണം നൽകാൻ വൈകിയതിനെ തുടർന്ന് ഫാം ഹൗസ് ജീവനക്കാരനെ റോട്‌വീലർ ഇനത്തിൽപ്പെട്ട 2 വളർത്തു നായ്ക്കൾ കടിച്ചു കൊന്നു. ചിദംബരത്ത് പ്രാദേശിക കോൺഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ജീവനക്കാരൻ ജീവാനന്ദമാണ് (58) മരിച്ചത്.

ജോലിത്തിരക്കു മൂലം രാവിലത്തെ ഭക്ഷണം വൈകിയതിനാൽ ഉച്ചയ്ക്കു നൽകാൻ ജീവനക്കാരൻ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഓടിയപ്പോൾ പിന്തുടർന്നെത്തി കഴുത്തും തലയും കടിച്ചുപറിച്ചു. ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു. പൊതുവെ അക്രമ സ്വഭാവം കൂടിയ നായ്ക്കളാണു റോട്‌വീലറുകൾ.

Related Articles

Latest Articles