Wednesday, January 7, 2026

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും; ഹർജിയിൽ വനിത കമ്മീഷൻ കക്ഷി ചേർന്നേക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിർമ്മാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നാണ്ഹർജിക്കാരന്റെ വാദം. ഹർജിയെ വിവരാവകാശ കമ്മീഷൻ എതിർത്തു. വിശദമായി വാദം കേൾക്കാൻ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതിനിടയിൽ ഹർജിയിൽ കക്ഷിചേരാൻ സംസ്ഥാന വനിത കമ്മിഷനും അപേക്ഷ നൽകി.

ഹർജിയിൽ റിപ്പോർട്ട് പുറത്തുവരുന്നത് താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി തുടർനടപടികളെയും വിലക്കിയിരുന്നു.. പുറത്തുവിടാൻ കഴിയാത്ത യാതൊരു വിവരങ്ങളും കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല എന്ന് വിവരാവകാശ കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടിയിരുന്ന ദിവസമാണ് നിർമ്മാതാവ് സജിമോൻ പാറയിൽ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Latest Articles