ആര്യങ്കോട്: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞത്. ഇതിൽ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തിരുന്നു.
ബൈക്കിലെത്തിയ പ്രതികൾ രണ്ട് പ്രാവശ്യമാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. സംഭവത്തിനുപിന്നിൽ ഈ യുവാക്കളെന്നാണ് പോലീസ് നിഗമനം.

