Thursday, December 18, 2025

ഫാൽക്കെ പുരസ്‌കാരം അമിതാഭ് ബച്ചന്

ദില്ലി: ദാദാ സാഹിബ് ഫാൽക്കെ അവാർഡ് അമിതാഭ് ബച്ചന്. ഏകകണ്ഠമായാണ് തീരുമാനം. സിനിമ മേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്ക്കാരം. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ബച്ചനെ അഭിനന്ദിച്ച് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.

“2 തലമുറകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസം അമിതാഭ് ബച്ചനെ ദാദാസഹാബ് ഫാൽക്കെ അവാർഡിന് ഏകകണ്ഠമായി തിരഞ്ഞെടുത്തു. രാജ്യവും അന്താരാഷ്ട്ര സമൂഹവും മുഴുവൻ സന്തോഷിക്കുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.” എന്നായിരുന്നു ട്വീറ്റ്.

Related Articles

Latest Articles