Storm Kompasu
ഫിലിപ്പീൻസിൽ നാശം വിതച്ച് “കൊമ്പാസു” കൊടുങ്കാറ്റ് (Philippines). തുടർച്ചയായി പെയ്ത കനത്ത മഴയിലും, കൊടുങ്കാറ്റിലും, മണ്ണിടിച്ചിലിലും ഒൻപത് മരണം. 11 പേരെ കാണാതാവുകയും ചെയ്തു. പ്രധാന ഹൈവേകളും, പാലങ്ങളും വെള്ളത്തിനടിയിലാണ്.
ഏറ്റവും ജനസാന്ദ്രതയുള്ള ലുസോൺ ദ്വീപിലാണ് “കൊമ്പാസു” കൊടുങ്കാറ്റ് (Storm)കൂടുതൽ നാശം വിതച്ചത്. ദ്വീപിൽ ഏഴ് പേരെ കാണാതായി. പർവതപ്രദേശമായ ബെൻഗുവെറ്റിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. തീരപ്രദേശമായ കഗയാനിൽ ഒരാൾ മുങ്ങി മരിച്ചതായിയും ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
അതേസമയം കൊടുങ്കാറ്റ് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ശക്തിപ്പെടുത്തി, പടിഞ്ഞാറൻ ദ്വീപ് പ്രവിശ്യയായ പാലവാനിലെ ഒരു ഗ്രാമത്തെ പൂർണമായും മുക്കി. എട്ട് ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പതിനൊന്ന് മുനിസിപ്പാലിറ്റികൾ വെള്ളത്തിനടിയിലായെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയതായി കഗയൻ പ്രവിശ്യാ ഇൻഫർമേഷൻ ഓഫീസർ റോഗെലിയോ സെൻഡിംഗ് പറഞ്ഞു.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…