Wednesday, May 15, 2024
spot_img

ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ രണ്ടുമരണം; 40 യാത്രക്കാരുമായി ബസ് കാണാതായി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 40 പേർ മണ്ണിനടിയിലായതായി സൂചന. രണ്ടുപേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 40 യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടിരിക്കുകയാണ്. കിന്നൂരിലെ റെകോംഗ് പിയോയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്നു ബസ്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 25 അംഗ എന്‍ഡിആര്‍എഫ് സംഘം ഇവിടേക്ക് എത്തിയിട്ടുണ്ട്.

കരസേന, ദേശീയ ദുരന്ത പ്രതികരണ സേന, ലോക്കൽ റെസ്ക്യൂ ടീമുകൾ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. മേഖലയിൽ ഇപ്പോഴും വലിയ കല്ലുകൾ വീഴുന്നുണ്ടെന്നും ഇത് രക്ഷാപ്രവർത്തനം നടത്തുന്നതിൽ സങ്കീർണ്ണത കൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മോദി പ്രഖ്യാപിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles