Thursday, May 2, 2024
spot_img

മൊബൈല്‍ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; തീ ആളിക്കത്തി; പിന്നെ സംഭവിച്ചത് ഇങ്ങനെ; വീഡിയോ വൈറൽ

വിയറ്റ്നാം: കടയിൽ മൊബൈല്‍ ഫോൺ (Mobile Phone Blast) നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. വിയറ്റ്നാമിൽ ആണ് സംഭവം. ഫോണ്‍ നന്നാക്കുന്നതിനിടെ കയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കടയിൽ മൊബൈല്‍ ഫോൺ നന്നാക്കിക്കൊണ്ടിരിക്കുകയായിരുന്നു ജോലിക്കാരൻ. എന്നാൽ പെട്ടെന്നാണ് ഫോൺ പൊട്ടിത്തെറിച്ചത്, ഫോണിൽ നിന്ന് തീ പടർന്നു. ഇയാൾ വേഗം തന്നെ ഫോൺ വലിച്ചെറിഞ്ഞു. കടയിൽ മറ്റൊരാളും കൂടിയുണ്ടായിരുന്നു. വൈറൽ ഹോഗാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ജോലിക്കാരൻ ആ പ്രൊട്ടക്ഷൻ ഗ്ലാസും ധരിച്ചിരുന്നു. ഇരുവർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അതേസമയം മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന ഇത്തരം സംഭവങ്ങൾ സംഭവം സാധാരണമാകുകയാണ്. വലിയ തരത്തിലുള്ള അപകടങ്ങളാണ് ഫോൺ പൊട്ടിത്തെറിച്ച് സംഭവിച്ചിട്ടുള്ളത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും ഉണ്ട്.

Related Articles

Latest Articles