Friday, May 3, 2024
spot_img

തിക്കുംതിരക്കുമുണ്ടാക്കി ക്ഷേത്രത്തില്‍ മാല മോഷണം; നാല് യുവതികള്‍ പിടിയിൽ

ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീകളുട മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകള്‍ പിടിയിൽ. തമിഴ്നാട് മധുരജില്ലയില്‍ തിരുമംഗലം മാവട്ടം ദേശത്ത് സാദന(24), കുട്ടമ്മ(30), പ്രിയ(40), മധു(37) എന്നിവരാണ് അറസ്റ്റിലായത്.പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്ബലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു മോഷണം.

തിക്കുംതിരക്കുമുണ്ടാക്കിയായിരുന്നു ഇവര്‍ മോഷണം നടത്തിയത്. മാല മോഷ്ടിക്കുന്നതിനിടെ ശ്രദ്ധ തിരിക്കുന്നതിനായി ഇവര്‍ ബഹളമുണ്ടാക്കുകയും ചെയ്തു. മാലനഷ്ടപ്പെട്ടവര്‍ ഒച്ചവെച്ചതോടെയാണ് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഇവരെ പരിശോധിച്ചത്. പരിശോധനയില്‍ ഇവരില്‍ നിന്നും നിരവധി സ്വര്‍ണമാലകള്‍ കണ്ടെടുത്തു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്നു പോലീസ് പറഞ്ഞു.

Related Articles

Latest Articles