Sunday, December 14, 2025

ദേഹാസ്വാസ്ഥ്യം; കാസർകോട്ട് 19 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാരണം കണ്ടെത്താൻ സ്കൂളിൽ പരിശോധന

കാസർകോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കരിന്തളത്താണ് 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.

കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല. മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്.

Related Articles

Latest Articles