Celebrity

‘പിടികിട്ടാപ്പുള്ളി’ ഇഷ്ടപ്പെട്ടവരോടും ഇഷ്ടപ്പെടാത്തവരോടുമുള്ള സംവിധായകന്റെ മറുപടി; ജിഷ്ണു ശ്രീകണ്ഠന്റെ വീഡിയോ കാണാം…

നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത സണ്ണി വെയ്ന്‍, അഹാന കൃഷ്‍ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പിടികിട്ടാപ്പുള്ളി’ ഒടിടിയില്‍ റിലീസ് ആയി. ഈ ചിത്രത്തിന് പ്രേക്ഷകരുടെ സമ്മിശ്രപ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ജിയോ സിനിമയിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം നിരാശപ്പെടുത്തിയെന്നും ഇഷ്ടപ്പെട്ടെന്നുമുള്ള അഭിപ്രായങ്ങള്‍ തനിക്ക് ലഭിച്ചെന്ന് സംവിധായകൻ പറയുന്നു. ചിത്രം നിരാശപ്പെടുത്തിയെന്ന് അഭിപ്രായമുള്ളവരോട് ക്ഷമ ചോദിക്കുന്നുവെന്നും ആസ്വദിക്കാനായെന്ന് പറഞ്ഞവരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിഷ്‍ണു ശ്രീകണ്ഠന്‍റെ പ്രതികരണം.

‘പിടികിട്ടാപ്പുള്ളി’ സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്റെ വാക്കുകള്‍ ഇങ്ങനെ…:

‘ഹെഡ്ഫോണ്‍സ് ഒക്കെ വച്ച്‌ പിടികിട്ടാപ്പുള്ളി കാണുമ്പോൾ ഒരു വശത്ത് ഓഡിയോ കേള്‍ക്കുന്നില്ലെന്ന് പലരും പറയുന്നുണ്ട്. പക്ഷേ ഒഫിഷ്യല്‍ റിലീസിനു മുന്‍പ് ടെലിഗ്രാമിലൂടെയും ടൊറന്‍റിലൂടെയും ലീക്ക് ആയ പ്രിന്‍റിനാണ് അത്തരത്തില്‍ ഒരു കുഴപ്പം കാണുന്നത്. ജിയോ സിനിമയില്‍ ഇപ്പോള്‍ ഉള്ള പിടികിട്ടാപ്പുള്ളിയുടെ പ്രിന്‍റിന് അങ്ങനെ ഒരു പ്രശ്‍നം ഇല്ല. സ്റ്റീരിയോ സൗണ്ടില്‍ തന്നെ അവിടെ ചിത്രം ആസ്വദിക്കാനാവും.

രണ്ടാമത് പറയാനുള്ളത് പിടികിട്ടാപ്പുള്ളിയുടെ സ്വീകാര്യതയെക്കുറിച്ചാണ്. ഒരുപാട് റിവ്യൂസ് ഞാന്‍ കണ്ടിരുന്നു. ഒരുപാടുപേര്‍ക്ക് പടം ഇഷ്‍ടപ്പെട്ടിട്ടില്ലെന്ന് എനിക്കു മനസിലായി. നിങ്ങളുടെ ആ ഒരു ഫീല്‍ കൃത്യമായിട്ട് എനിക്ക് മനസിലാവും. പിടികിട്ടാപ്പുള്ളി നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ സമയം ചെലവഴിച്ചു എന്നെനിക്ക് അറിയാം. രണ്ടര മണിക്കൂര്‍ ജീവിതത്തില്‍ നിന്ന് മാറ്റിവച്ചതിന് നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. തെറ്റുകുറ്റങ്ങളൊക്കെ മാറ്റി ഒരു മികച്ച സിനിമയുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുമെന്ന് ഞാന്‍ വാക്കു തരുന്നു.

അതേസമയം സിനിമ വളരെ ഇഷ്‍ടപ്പെട്ടെന്ന് എന്നെ അറിയിച്ചവരുമുണ്ട്. സിനിമ എടുക്കാന്‍ അവസരം കിട്ടിയപ്പോള്‍, വലിയ ഭാരിച്ച ഉള്ളടക്കമൊന്നും സ്വീകരിക്കാതെ എല്ലാവര്‍ക്കും കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന ഒരു ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍ കോമഡി പടം എടുക്കണം എന്നതായിരുന്നു എന്‍റെ ആഗ്രഹം. സ്ക്രീനില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ കണ്ട് ആസ്വദിക്കുകയും അത് എന്നെ അറിയിക്കുകയും ചെയ്‍ത നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്‍റെയീ പ്രയത്നം അമ്ബേ പരാജയപ്പെട്ടുപോയില്ല, ഞാന്‍ മൊത്തത്തില്‍ അങ്ങ് തോറ്റുപോയിട്ടില്ല എന്ന് എന്നെ വിളിച്ച്‌ അറിയിച്ചതിന്, ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാനാവുമെന്ന് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചതിന്, ചുരുക്കിപ്പറഞ്ഞാല്‍ എന്നെക്കൊണ്ട് ഈ പണിക്ക് കൊള്ളാം എന്ന് എന്നെ ഓര്‍മ്മിപ്പിച്ചതിന് നിങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്’- സംവിധായകൻ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

7 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

7 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

8 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

8 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

8 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

9 hours ago