Featured

മുഖ്യന്റെയും ടീമിന്റെയും വിദേശ ടൂർ കേന്ദ്രം ഇടപെട്ടു ബ ബ്ബ ബ്ബ എന്ന് പിണറായി…

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണാജോർജിന്റെയും വിദേശ യാത്രയിൽ വിശദീകരണം തേടി കേന്ദ്രം. സ്വകാര്യ യാത്രയ്‌ക്ക് സർക്കാർ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടാൻ അനുവാദമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ദുബായ് സന്ദർശനത്തിന്റെ ചിലവ് സ്വന്തം പോക്കറ്റിൽ നിന്നാണെന്ന് പറഞ്ഞ് തടിതപ്പാനാണ് വീണ ജോർജ്ജിന്റെ ശ്രമം എന്നാണ് ലഭിക്കുന്ന വിവരം.

യുകെ, നോർവേ സന്ദർശനങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോയിരുന്നത്. ഇതിനായുള്ള അനുമതി മാത്രമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും നേടിയിരുന്നത്. എന്നാൽ, യുകെ, നോർവേ സന്ദർശനങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് പകരം ദുബായ് വഴി മടങ്ങാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിന്നീടാണ് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയത്.

ദുബായ് സന്ദർശനം സ്വകാര്യ സന്ദർശനമാണ് എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എന്നാൽ, സ്വകാര്യ സന്ദർശനത്തിന് പോകുമ്പോൾ പേഴ്സണൽ സ്റ്റാഫിനെ ഒപ്പം കൂട്ടേണ്ട ആവശ്യമെന്താണ് എന്നാണ് കേന്ദ്രം ചോദിക്കുന്നത്. അതിനാൽ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കാര്യത്തിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് വീണാ ജോർജ്ജിന്റെ കാര്യത്തിലും കേന്ദ്ര സർക്കാർ സ്വീകരിച്ചത്. സ്വകാര്യ സന്ദർശനം എന്ന വീണാ ജോർജ്ജിന്റെ ന്യായീകരണം ആദ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചില്ല എന്നാണ് വിവരം. എന്നാൽ, ദുബായ് സന്ദർശനത്തിന്റെ ചിലവ് സ്വന്തം നിലയ്‌ക്ക് വഹിക്കാമെന്ന് വീണാ ജോർജ്ജ് കേന്ദ്ര സർക്കാരിനെ പിന്നീട് അറിയിക്കുകയായിരുന്നു.

അതേസമയം, വെയിൽസിലെ ഡോക്ടർമാരുമായി മന്ത്രിമാരായ വീണ ജോർജും പി രാജീവും ചർച്ച നടത്തിയിരുന്നു. ഇതിനായി കരമാർ​ഗം മണിക്കൂറുകൾ സഞ്ചരിക്കേണ്ടതിനാൽ ഇവിടേക്ക് മുഖ്യമന്ത്രി പോയിരുന്നില്ല. മാത്രമല്ല, മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെ യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വിദേശ പര്യടനം തുടക്കത്തിലേ തന്നെ വിവാദവുമായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രണ്ടാമത്തെ വിദേശ പര്യടനവും വിവാദമാണ്. വിദേശ യാത്രക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനെ എതിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് നടന്നത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശസന്ദർശനത്തിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചിരുന്നു. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമുള്ള വിമർശനവും ഉയർന്നിരുന്നു. സാധാരണ ഇത്തരത്തിൽ വിദേശത്തേക്ക് പോകുമ്പോൾ രാജ് ഭവനെ അറിയിക്കാറുണ്ട്.എന്നാൽ ഇപ്രാവശ്യത്തെ യൂറോപ്പ് യാത്ര വന്നപ്പോൾ ആ പതിവുകൾ തെറ്റിച്ച് രാജ്ഭവനിൽ അറിയിക്കാതെയാണ് യൂറോപ്പിലേക്ക് മുഖ്യമന്ത്രി പോയത്. എന്ത് തന്നെ ആയാലും സ്വന്തം ഇഷ്ടത്തിന് വിദേശ ടൂർ നടത്തിയതിനുള്ള കൃത്യമായ വിശദീകരണം മുഘ്യനും സംഘവും കേന്ദ്രത്തിന് നൽകിയേ മതിയാകൂ.

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

12 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

12 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

13 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

13 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

17 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

23 hours ago