Monday, June 3, 2024
spot_img

ഒടുവിൽ മുഖ്യൻ മൗനം വെടിഞ്ഞു: യൂണിവേഴ്സിറ്റി കോളേജിലേത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവം: ശക്തമായ നടപടി സ്വീകരിക്കും

തിരുവനന്തപുരം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നടത്തിയ അ​ക്ര​മ​ത്തി​ൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാരണവശാലും ഒരു കലാലയത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നിട്ടുള്ളതെന്നും വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഉറപ്പ് നൽകി.

സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഒരു തരത്തിലുള്ള ലാഘവത്വവും സര്‍ക്കാരിന്‍റെ നടപടകളില്‍ ഉണ്ടാവില്ല. ഇപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയായ അഖിലിനെ സംഘടനയിൽ എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, എന്നിവരടങ്ങിയ സംഘം നെഞ്ചിൽ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്പിക്കുന്നത്. സംഭവത്തിൽ പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബാക്കി മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Related Articles

Latest Articles