വീണ വഴി പിണറായി കൈക്കൂലി വാങ്ങി ; പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് ഇഡി നടപടിയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍
പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇഡി നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. ഇനി നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം കേന്ദ്രനേതൃത്വമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇടത്പക്ഷ രാഷ്ട്രീയ രംഗത്ത് പുതിയ അനുഭവം. ഇക്കാര്യത്തില്‍ സിപിഐഎം നിലപാട് സ്വീകരിക്കണമെന്നും നയം വ്യക്തമാക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഉന്നത നേതാവിനെതിരായി പുറത്ത് വന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പിണറായിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഇ ഡി ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്ക് പിണറായി മറുപടി പറയുന്നില്ല. സിപിഐഎമ്മിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഇനിയും നിരവധി കേസുകള്‍ പുറത്ത് വരും.
പിണറായി വിജയന്‍, മകള്‍ വീണ ടി, വീണയുടെ ഭര്‍ത്താവും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി കത്ത് നല്‍കിയിരുന്നു. വീണ വഴി 3.28 കോടി രൂപ പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശം. കൈപറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ഇഡിയുടെ കത്ത് ലഭിച്ചെന്നും നിയമപരമായ തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…