ഭവാനിപ്പുഴയിലെ ചാക്കുകെട്ടുകളില് ചോരമണം ; അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില് പ്രതി ബംഗാളില് നിന്ന് പിടിയില്
അട്ടപ്പാടിയെ ഞെട്ടിച്ച ക്രൂരമായ ഇരട്ടക്കൊലപാതകക്കേസില് ഒളിവില് കഴിഞ്ഞിരുന്ന വെസ്റ്റ് ബംഗാള് സ്വദേശി പ്രവത് ദാസ് ഒടുവില് പൊലീസിന്റെ വലയിലായി. ഭവാനിപ്പുഴയില് മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി കണ്ടെടുക്കപ്പെട്ട മൃതദേഹാവശിഷ്ടങ്ങള് കേന്ദ്രീകരിച്ച് അഗളി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ബംഗാളില് നിന്ന് പ്രതി പിടിയിലായത്. എന്നാല്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്നും, കുട്ടി ഇയാളുടേതല്ലെന്നുമാണ് മൊഴി നല്കിയിരിക്കുന്നത്. ഇവരുമായി രണ്ട് മാസത്തെ പരിചയം മാത്രമാണുള്ളതെന്നുമാണ് മൊഴി. കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് ഭവാനിപ്പുഴയില് മൂന്ന് ചാക്കുകെട്ടിലായി യുവതിയുടെയും, പെണ്കുഞ്ഞിന്റെയും മൃതദേഹങ്ങള് കണ്ടെത്തിയത്. യുവതിയെ തലയില് വെട്ടിയും അഞ്ച് വയസ്സുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. കൊലപാതകത്തിനു ശേഷം യന്ത്രങ്ങള് ഉപയോഗിച്ച് ഇരുവരുടെയും തലയറുത്തു മാറ്റുകയും ശരീരഭാഗങ്ങള് കഷണങ്ങളാക്കി മൂന്ന് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി പുഴയില് തള്ളുകയുമായിരുന്നു. അതിനുശേഷം പ്രവത് ദാസ് പശ്ചിമബംഗാളിലേക്ക് തിരിച്ചുപോയി ഒളിവില് കഴിയുകയായിരുന്നു. 20 ദിവസം മുന്പാണ് ഇവര് ജോലിക്കായി അട്ടപ്പാടിയിലെത്തിയത്.
മൃതദേഹങ്ങള് പൊതിഞ്ഞിരുന്ന ചാക്കുകളിലൊന്നിലെ എഴുത്തുകള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്, കോയമ്പത്തൂരില് നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ കടയിലേക്ക് സാധനങ്ങള് എത്തിക്കാന് ഉപയോഗിച്ച ചാക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്ന്ന്, തമിഴ്നാട് അതിര്ത്തി കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള് കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള് ലഭിച്ചത്.
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…