കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ ആരാണെന്ന് ചോദിച്ചാൽ കണ്ണുമടച്ച് മറുപടി പറയാൻ സാധിക്കും അത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന്. ഭരണത്തുടർച്ച ലഭിച്ചെന്ന് അഹങ്കരിക്കുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾക്ക് ഇതുവരെ ഒരു കാര്യം പിടി കിട്ടിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും അതിന്റെ കപ്പിത്താൻ സാക്ഷാൽ പിണറായി വിജയൻ ആണെന്നും. അതെ സർ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കപ്പിത്താനുണ്ട്. പി ആർ വർക്ക് കൊണ്ട് മാത്രം കപ്പലിനെ നയിച്ച് ജീവിച്ച കപ്പിത്താൻ. പക്ഷെ അറിഞ്ഞോ അറിയാതെയോ പിണറായി വിജയൻ എന്ന കപ്പിത്താൻ തന്നെ ആ കപ്പലിൽ ഓട്ടയിട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഏതു നിമിഷവും മുങ്ങിപോകാവുന്ന അവസ്ഥയിലാണ് ആ കപ്പൽ.
എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കും എന്ന സർവ്വേഫലം പുറത്തുവന്നപോൾ തന്നെ പല രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട് എൽഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചാൽ അതൊരു പക്ഷെ എൽഡിഎഫിന്റെ അവസാനത്തെ ഭരണമായിരിക്കും എന്ന്.
ഇന്നിപ്പോൾ ആ വാക്കുകൾ ആ നിരീക്ഷണങ്ങൾ ഒക്കെയും യാഥാർത്ഥ്യത്തിൽ വരികയാണ്. വിഎസ് അച്യുതാനന്ദനെ ഒതുക്കി മൂലയ്ക്കിരുത്തിക്കൊണ്ടാണ് പിണറായി വിജയൻ മുഖ്യമന്ത്രി ആയതുതന്നെ. വിഎസിനെ തിരഞ്ഞെടുപ്പുകളിലെല്ലാം എഴുന്നള്ളിച്ച് കൊണ്ടുനടന്ന് അവസാനം വോട്ടുകൾ കീശയിലായപോൾ നൈസായി അദ്ധേഹത്തെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിക്കസേരയിൽ അമർന്നിരുന്നു.
അന്ന് തുടങ്ങി കേരളത്തിന്റെ കഷ്ടകാലം എന്ന് വേണം പറയാൻ. പ്രളയവും നിപ്പയും കോവിഡും ഓരോന്നോരോന്നായി കേരളത്തെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. ആ ദുരന്തങ്ങളിൽ പോലും രാഷ്ട്രീയനാടകങ്ങൾ കളിച്ച് കേരളത്തിന്റെ രക്ഷകനായി അവതരിച്ച് പാവപ്പെട്ട ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ദുരന്തങ്ങളുടെ മറവിൽ അഴിമതിയും കള്ളക്കടത്തും നടത്തി പിണറായി വിജയൻ കമ്മികളുടെ ദൈവമായി മാറി.
പാവപ്പെട്ട ജനങ്ങൾക്ക് ഔദാര്യമെന്ന പോലെ കിറ്റ് നൽകി പറ്റിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. പട്ടിണിയിൽ കഴിയുന്ന ജനങ്ങൾക്ക് കിറ്റ് നൽകി ജീവൻ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച കമ്മ്യൂണിസ്റ്റ് സർക്കാർ പക്ഷെ ആ പട്ടിണി ഒഴിവാക്കാൻ ഒരു നടപടിയും എടുത്തില്ല.
പിണറായി വിജയൻ ഞങ്ങളെ രക്ഷിക്കും എന്ന മൂഢമായ മോഹത്തിൽ പിണറായി വിജയനെ വീണ്ടും അധികാരത്തിലേറ്റി കേരളത്തിലെ പ്രബുദ്ധജനത. പിആർ വർക്കിൽ വീണുപോയ ജനങ്ങളുടെ നേർക്ക് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി തനിസ്വരൂപം പുറത്തെടുത്തപ്പോൾ ഇനി എങ്ങനെ ജീവിക്കണം എന്നു പോലും അറിയാതെ ജനങ്ങൾ ആത്മഹത്യയിൽ വരെ അഭയം പ്രാപിക്കുന്ന അതിദയനീമായ കാഴ്ചയാണ് കാണുന്നത്.
തള്ളിമറിച്ച കേരളാമോഡൽ തകർന്നടിഞ്ഞു. കോവിഡ് കേരളത്തിൽ താണ്ഡവമാടുന്നു. ജനങ്ങളുടെ ജീവനെ അപഹരിക്കുന്നു. ഇനി മുന്നോട്ട് എന്തു ചെയ്യണമെന്നറിയാതെ സാധാരണക്കാരുടെ ജീവിതം വഴി മുട്ടി നിൽക്കുന്നു.
നമ്പർ വൺ കേരളം എന്ന് തള്ളി മറിച്ചിട്ട് ഇപ്പോൾ കോവിഡിന്റെ കണക്കിൽ നമ്പർ വൺ ആയിരിക്കുകയാണ് കേരളം. ജനങ്ങൾക്കു വേണ്ടി ഒരു ചുക്കും ചെയ്യാതെ കേരളത്തെ ഒരു ശ്മശാന ഭൂമിയാക്കി മാറ്റിക്കൊണ്ട് ഇനിയൊരു പിആർ വർക്കും ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയന് ഇപോൾ ശരിക്കും മനസ്സിലായിട്ടുണ്ട്.
അതുകൊണ്ടാണ് കൃത്യം ആറുമണിക്കുള്ള വയലും വീടും പരിപാടി പോലും അവസാനിപ്പിച്ച് പിണറായി വിജയൻ കണ്ടം വഴി ഓടിയത്.
ഈ ഭരണത്തുടർച്ച സിപിഎമ്മിന്റെ പെട്ടിയിലടച്ച അവസാനത്തെ ആണിക്കല്ലാണെന്നതിൽ ഇപ്പോൾ യാതൊരു സംശയവുമില്ല.
പിണറായി വിജയനെ ഇരട്ടച്ചങ്കനെന്നും നവകേരള ശില്പി എന്നുമൊക്കെ വാഴ്ത്തി പാടിയ സഖാക്കൾ പോലും ഇപ്പോൾ പിണറായി സഖാവിനെ എയറിൽ നിർത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യഘട്ടത്തിൽ തന്നെ ഷൈലജ ടീച്ചറെ കാട്ടി വോട്ടു പിടിച്ചിട്ട് ഒടുവിൽ നിഷ്കരുണം ഷൈലജയെ തള്ളി മൂലയ്ക്കിരുത്തിയപ്പോൾ തന്നെ സഖാക്കളിൽ പലർക്കും ഹാലിളകിയതാണ്. ഇപ്പോൾ തങ്ങളുടെ പാർട്ടി അന്ത്യശ്വാസം വലിക്കുകയാണെന്നും തങ്ങൾ വാഴ്ത്തിപാടിയ പിണറായി വിജയൻ പാർട്ടിയുടെ അന്തകനാണെന്നും പൂർണമായും തിരിച്ചറിഞ്ഞിരിക്കുകയാണ് പല സഖാക്കളും.
ഭാവനാത്മകമായ ലോകത്തു നിന്നും താഴെയിറങ്ങി വന്ന് തലച്ചോറു കൊണ്ട് ചിന്തിക്കുന്ന ഒരാളും ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യില്ല. പഴയതുപോലെ പ്രലോഭിപ്പിക്കുന്ന പല മോഹനവാഗ്ദാനങ്ങളും നൽകിയാലും ഇനി അവരുടെ ചൂണ്ടുവിരലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി മഷി പുരളില്ല. കാരണം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു ഇത്രയും കാലം ഇവർ തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന്. കേന്ദ്രസർക്കാരിന്റെ പദ്ധതികളെല്ലാം സ്വന്തം പേരിലാക്കി മാറ്റി അതിൽ നിന്നും അഴിമതിയും ധൂർത്തും കള്ളക്കടത്തും കൊള്ളയും നടത്താൻ ഇനിയൊരിക്കലും താങ്കൾ മുഖ്യമന്ത്രിയാവില്ല മിസ്റ്റർ പിണറായി വിജയൻ, താങ്കളുടെ പാർട്ടിപതാകയ്ക്കു നേരെ കാർക്കിച്ചുതുപ്പും ഇവിടെയുള്ള ജനങ്ങൾ..
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

