Saturday, May 18, 2024
spot_img

‘മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും മരണത്തിൻ്റെ വ്യാപാരികൾ’ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച; ശവമഞ്ച യാത്ര നടത്തി പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ സാധിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ച് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി. കേരളത്തിൽ കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും,ആരോഗ്യ മന്ത്രി വീണാ ജോർജുമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം അശാസ്ത്രീയമായിരുന്നു. മാത്രമല്ല ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറ്റൈൻ ഒരുക്കുന്നതിൽ സർക്കാർ കാണിച്ച അലംഭാവമാണ് തീവ്ര വ്യാപനത്തിന് കാരണമായത്. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ വാക്സിൻ പോലും ഫലപ്രദമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല എന്നും കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നാണംകെട്ട് നിൽക്കേണ്ടി വന്നിരിക്കുകയാണ് എന്നും പ്രഫുൽകൃഷ്ണ വ്യക്തമാക്കി

മാത്രമല്ല ആരോഗ്യ മന്ത്രി വീണാ ജോർജ് പൂർണ്ണ പരാജയമാണെന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വ്യക്തമായിരിക്കുന്നു എന്നും കേരളത്തിലെ ജനങ്ങൾ മുഴുവൻ ആശങ്കയുടെ മുൾമുനയിലാണ് എന്നും .മുഖ്യമന്ത്രിയും ആര്യോഗ്യമന്ത്രിയും മരണത്തിൻ്റെ വ്യാപാരികൾ ആയി മാറിയിരിക്കുന്നു എന്നും സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഫുൽ കൃഷ്ണൻ പറഞ്ഞു

പ്രതിഷേധപരിപാടിയിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അധ്യക്ഷത വഹിച്ചു, യുവമോർച്ച നേതാക്കളായ ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, കിരൺ, വിപിൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles