Monday, December 29, 2025

ഇതൊരു ഒന്നൊന്നര പ്രേതിഷേധം തന്നെ! മുഖം നിറയെ കരി തേച്ച്‌ മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവതി. മുഖത്ത് കരി തേച്ച്‌ മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ ബിന്ദു ചന്ദ്രനാണ് വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്.

കറുത്ത വസ്ത്രം ധരിച്ച്‌, മുഖം നിറയെ കരി പുരട്ടി, മുടി അഴിച്ചിട്ടാണ് ബിന്ദു തന്റെ പ്രതിഷേധം അറിയിച്ചത്. ഇന്നലെ മുതല്‍ ആണ് കറുപ്പ് നിറത്തിന് ‘വിലക്ക്’ വന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുപ്പ് നിറത്തിലുള്ള മാസ്ക് ധരിക്കരുതെന്ന് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരോട് കറുത്ത മാസ്ക് മാറ്റാനും ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഇതേക്കുറിച്ച്‌ കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയതെന്നും, സുരക്ഷകൂട്ടി എന്ന് ആക്ഷേപിച്ച്‌ അപകടം ഉണ്ടാക്കാനാണ് നീക്കമെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. മാസ്ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles