Monday, June 17, 2024
spot_img

പിണറായി വിജയനെ വലിച്ച് കീറി സിപിഎം കേന്ദ്രകമ്മിറ്റി …. | Pinarayi Vijayan

പിണറായി വിജയനെ വലിച്ച് കീറി സിപിഎം കേന്ദ്രകമ്മിറ്റി …. | Pinarayi Vijayan

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടിംഗ് ശതമാനം കൂടാത്തതില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റി. വന്‍ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തിയത്. എന്നാല്‍ 2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ നേടിയ വോട്ടിംഗ് ശതമാനം രണ്ട് തവണയും പിണറായി വിജയന് നേടാന്‍ സാധിച്ചില്ല എന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍ ഉയര്‍ന്നതായാണ് ലഭിക്കുന്ന വിവരം.


അതിന് ശേഷം ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ എത്തിയ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ആശങ്കയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസും എല്‍ജെഡിയും ഇടത് മുന്നണിക്കൊപ്പമുണ്ടായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles