മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിധി നിര്‍ണ്ണയിക്കുന്ന എസ് എന്‍ സി ലാവലിന്‍ കേസ് ഒക്‌ടോബര്‍ ഒന്നിന് സുപ്രീംകോടതി പരിഗണിക്കും.ലാവലിന്‍ അഴിമതി കേസിൽ അന്ന് മന്ത്രിയായിരുന്ന പിണറായി വിജയനെ ഒഴിവാക്കുകയും ഉദ്യോഗസ്ഥരെ പ്രതിയാക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. പിണറായി വിജയനൊപ്പം മുന്‍ വൈദ്യുതി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ എം.കസ്തൂരിരംഗ അയ്യര്‍, ജി. രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍ എന്നിവരും സി.ബി.ഐയും നല്‍കിയ ഹര്‍ജിയാണ് കോടതിയിലുള്ളത്.

