Wednesday, May 15, 2024
spot_img

പിണറായി കുടുങ്ങും,ശക്തമായ നടപടി വേണമെന്ന് ജിവിഎല്‍ നരസിംഹ റാവു; നിര്‍ണായകമാകുക മൂന്ന് അംഗങ്ങളുടെ തീരുമാനം

ദില്ലി : പിണറായി കുടുങ്ങുമോ? കേരള മുഖ്യമന്ത്രിക്ക് എതിരായ നടപടിയില്‍ പ്രിവിലേജ് കമ്മറ്റിയില്‍ നിര്‍ണായകമാകുക നിലപാട് വ്യക്തമാക്കാത്ത മൂന്ന് അംഗങ്ങളുടെ തീരുമാനമാണ്. ഫെബ്രുവരിയില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെയാവും പ്രിവിലേജ് കമ്മറ്റി ഇനി സമ്മേളിക്കുന്നത്. പത്തംഗ സമിതിയിലെ ചെയര്‍മാന്‍ അടക്കം ഉള്ള മൂന്ന് അംഗങ്ങളാണ് വിഷയത്തില്‍ നിലപാട് ഇനി വ്യക്തമാക്കാനുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ നടപടി വേണമെന്ന തീരുമാനത്തില്‍ ജിവിഎല്‍ നരസിംഹ റാവു ഉറച്ചു നില്‍ക്കുകയാണ്.അതേസമയം, മുഖ്യമന്ത്രിക്ക് എതിരായ നടപടി ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്ക് പ്രിവിലേജ് കമ്മറ്റിയില്‍ നേത്യത്വം നല്‍കുന്നത് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ്.
രാജ്യസഭയുടെ പ്രിവിലേജ് കമ്മറ്റിയില്‍ ഉള്ളത് ആകെ പത്ത് അംഗങ്ങളാണ്. പരാതിക്കാരനായ ജിവിഎല്‍ നരസിംഹ റാവു അടക്കമുള്ള നാലു പേരാണ് ബിജെപി അംഗങ്ങള്‍. ശക്തമായ നടപടി പിണറായി വിജയന് എതിരെ വേണമെന്നന്നാണ് നാലുപേര്‍ക്കും അഭിപ്രായം.

പരാതിയില്‍ നടപടി വേണ്ട എന്ന പക്ഷത്ത് ഉള്ളത് സമിതിയിലെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ അടക്കം മൂന്ന് പേര്‍രാണ്. ആനന്ദ് ശര്‍മ്മയെ കൂടാതെ കോണ്‍ഗ്രസ് അംഗമായ റിപുണ്‍ ബോറ, തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ അംഗം പി വിത്സണ്‍ എന്നിവരാണ് ഇവര്‍. പ്രിവിലേജ് കമ്മറ്റിയുടെ ചെയര്‍മാന്‍ അടക്കമുള്ള മൂന്നംഗങ്ങള്‍ എന്നാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജെഡിയു അംഗവും രാജ്യസഭാ ഉപാധ്യക്ഷനും ആയ ഹരിവന്‍ഷ് നാരായണ്‍ സിംഗ് ആണ് പ്രിവിലേജ് കമ്മറ്റി അധ്യക്ഷന്‍.

അദ്ദേഹത്തെ കൂടാതെ ബിജു ജനതാദള്‍ പ്രതിനിധി സമിത് പാത്ര , തമിഴ് നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ അംഗം ഡോ. ശശികല പുഷ്പ രാമസ്വാമി എന്നിവരാണ് നിലപാട് ഇനിയും വ്യക്തമാക്കാനുള്ളത്. രാജ്യസഭ ചെയര്‍മാന്‍ പരാതിയില്‍ നടത്തുന്ന നിരീക്ഷണത്തെ അടിസ്ഥാനമാക്കിയാകും ഈ മൂന്ന് അംഗങ്ങളുടെയും നിലപാട് എന്നാണ് സൂചന.

Related Articles

Latest Articles