Thursday, October 8, 2026

പിണറായി വിജയന്‍ ദില്ലിയിലേക്ക്: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും; പിന്നിലെ ലക്ഷ്യം ഇതോ ?

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാളെ ദില്ലിക്ക് പോകും. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്. കെ റെയില്‍ അടക്കമുള്ള വികസന വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.

രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ഇതുവരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. റെയില്‍പാതാ വികസനത്തിനാവശ്യമായ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ഉള്‍പ്പെടെ ഇനിയും ലഭ്യമാകണം. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles