Tuesday, May 14, 2024
spot_img

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്ക് ന​ൽ​കാ​ൻ ‘അ​നു​വ​ദി​ക്കി​ല്ലെ​ന്ന്’ പിണറായി

ദില്ലി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പവ​കാ​ശം അ​ദാ​നി ഗ്രൂ​പ്പി​ന് നൽകാൻ ‘അനുവദിക്കില്ലെന്ന്’ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​മി​ല്ലാ​തെ ആ​ര് വ​ന്നാ​ലും വി​മാ​ന​ത്താ​വ​ളം വി​ക​സി​പ്പി​ക്കാ​നാ​വി​ല്ല, ഇക്കാര്യത്തിൽ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ തീരുമാനം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ക്കാ​ന്‍ പ​റ്റി​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​ക്കും ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​യ​ര്‍​പോ​ര്‍​ട്ട് അതോറിറ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി‌​ന്‍റെ ഭാ​ഗ​മായാണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂപ്പ് ലേലത്തിൽ പിടിച്ചത്. അ​ടു​ത്ത മാ​സം ചേ​രു​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ കൈ​മാ​റ്റം പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ബാലിശമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles