സിദ്ധിഖ് പറഞ്ഞ സംഭവ കഥ(സിദ്ധിഖ് – ലാൽ)
നോർത്തിൽ ഒരു സ്റ്റാർ ഷോ നടക്കുന്നു, അതിനു തലേ ദിവസം അടുത്ത ദിവസത്തെ ഷോയ്ക്കായി റിഹേഴ്സൽ നടക്കുന്നു, പ രിശീലനം കഴിഞ്ഞു ഓരോരുത്തർ പോയി. ഒടുവിൽ അമിതാബച്ചനും കുറച്ചു പേരും മാത്രം ബാക്കി.ബച്ചൻ നേരത്തെ 2 പാട്ടുകൾ പാടി പഠിക്കുന്നുണ്ടായിരുന്നു.അതിനു ശേഷം ബച്ചൻ മുന്നാമത് ഒരു പാട്ടു കൂടി പഠിക്കുന്നു സിദ്ധിഖിനുംലാലിനും അതെന്തിനാണന്നു മനസ്സിലായില്ല.
പിറ്റേ ദിവസം ഷോ നടക്കുന്നു
ബച്ചൻ വേദിയിലെത്തി പ്രസംഗമോക്കെ കഴിഞ്ഞു പോവാനൊരുങ്ങുന്നു.
ഉടനെ കാണികളിൽ ഒരാൾ
ബച്ചൻ സാബ് ഒരു പാട്ട് പാടണം.
ബച്ചൻ: എനിക്ക് പാടാനൊന്നും അറിയില്ല
കാണികൾ: അതു പറഞ്ഞാൽ പറ്റില്ല ബച്ചൻ ചേട്ടായി പാടിയേ പറ്റൂ ഒരാൾ പാടേണ്ട പാട്ടുകൂടി പറഞ്ഞു കൊടുക്കുന്നു (തലേ ദിവസം ബച്ചൻ പാടി പഠിച്ച അതേ പാട്ട്)
ബച്ചൻ സാർ മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു, പാടുന്നു
അരേ വാ….. കാണികൾ ഒരേ കൈയ്യടി. ഒന്നുകൂടി പാടണം അടുത്ത പാട്ടു പറയുന്നു (യേതു… അതന്നെ )
ബച്ചൻ അതും നല്ല കലക്കനായി പാടുന്നു. പാട്ടു തീർന്നു നല്ല പൊരിഞ്ഞ കൈയ്യടി .അതാ വേറൊരു കോണിൽ നിന്നും വീണ്ടും.
ഒന്നുകൂടി പാടണം.പാട്ട് ഏതാണന്നു പറയുന്നു ( ബച്ചൻ പഠിച്ച മൂന്നാമത്തെ പാട്ട്)റിഹേഴ്സൽ കഴിഞ്ഞു നേരത്തെ പോയവർ അന്തം വിടുന്നു.അവർ മനസ്സിൽ പറഞ്ഞു ബച്ചൻ സാബ് പെട്ടു.
സിദ്ധിഖ് ലാൽമാർ മാത്രം ഊറിയ ചിരിയോടെ ഇരുന്നു
ബച്ചൻ മൂന്നാമത്തെ പാട്ടും പാടി. സകലരും ഫ്ലാറ്റ് .കൈയ്യടി വിസിൽ ….
ഇനി ക്യാമറ ഇരട്ട ചങ്കൻ്റെ കുട്ടികളുമായുള്ള ചോദ്യോത്തര പരിപാടിയിലേക്ക് .. ബച്ചനെ പോലെ ഇരട്ടച്ചങ്കനും എക്സ്ട്രാ ചോദ്യവും ഉത്തരവും പഠിച്ചു വന്നതായിരുന്നു.
പക്ഷെ എന്തോ ചെയ്യാൻ ഒരു കുരുപ്പ് പിന്നെയും ഒരു ചോദ്യം ചോദിച്ചു.
കിളി പോയ ഇരട്ടച്ചങ്കൻ അലറി.
മതി ചോദിച്ചത് നിർത്തു നിർത്തു
ഞാം പോണ് ഹല്ലാ പിന്നെ .
ശുഭം

