Kerala

പിങ്ക് പോലീസ് അപമാനിച്ച സംഭവം; പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധിക്കെതിരെ അപ്പീലുമായി സർക്കാർ

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ പെൺകുട്ടിക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ചിനാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നിലനിൽക്കില്ലെന്നും വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത സർക്കാരിനില്ലെന്നുമാണ് അപ്പീലിൽ പറയുന്നത്.

കേസില്‍ സർക്കാർ ഒന്നരലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കുകയും വേണമെന്നും ഉത്തരവിട്ടിരുന്നു. അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

11 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

1 day ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

1 day ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 day ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago