Monday, June 17, 2024
spot_img

ഗ്രൂപ്പ് 23 നെ പിന്തുണക്കുന്നു; രാഹുൽ ഗാന്ധി പറ്റില്ലെങ്കിൽ വേറെ നേതൃത്വം വരണം സോണിയാ ഗാന്ധിയെ കൊണ്ട് പറ്റില്ല; കേരളത്തിലെ കോൺഗ്രസിനെ ഞെട്ടിച്ചു കൊണ്ട് പി ജെ കുര്യൻ

ദില്ലി: ഗ്രൂപ്പ് 23 നെ പിന്തുണക്കുന്നുവെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നേതൃമാറ്റം വേണമെന്നും രാഹുൽ ഗാന്ധിക്ക് പറ്റില്ലെങ്കിൽ വേറെയാരെങ്കിലും വരണമെന്നും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. സോണിയാ ഗാന്ധിക്ക് അനാരോഗ്യമുണ്ട് രാഹുൽ ഗാന്ധി നിരന്തരം നേതൃത്വത്തിലേക്ക് വരാൻ വിസമ്മതിക്കുന്നു. അതിനാൽ പാർട്ടിക്ക് പുതിയ അദ്ധ്യക്ഷൻ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം ദില്ലിയിൽ ചേരുന്ന വിമത നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുമെന്നും, കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാവുകയാണെങ്കിൽ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

വിമത വിഭാഗമായ ജി 23 യോഗത്തിൽ കേരളത്തിൽ നിന്നടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. നിലവിലെ നേതൃത്വത്തോട് വിയോജിപ്പുള്ള എല്ലാ നേതാക്കളെയും യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കെ സി വേണുഗോപാലിനെതിരെയുള്ള വിമർശനങ്ങളെ അദ്ദേഹം തള്ളി. ജനറൽ സെക്രട്ടറി എന്ന നിലയിൽ നേതൃത്വം പറയുന്നത് മാത്രമാണ് വേണുഗോപാൽ ചെയ്യുന്നതെന്നും കുര്യൻ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles