Friday, January 2, 2026

‘പെരുമാറ്റത്തില്‍ മാതൃക’യായി പി കെ ശശി; അടിച്ച് കണ്ണുപൊട്ടിക്കുമെന്ന് ടിപ്പര്‍ലോറി ഡ്രൈവറോട് പി കെ ശശി

ചെര്‍പ്പുളശേരി- അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. ലോറി ഡ്രൈവറെ എംഎല്‍എ കണക്കിനു ശകാരിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ടിപ്പര്‍ ലോറിയ്ക്കരികില്‍ എത്തിയ എംഎല്‍എ തന്‍റെ വണ്ടി നിര്‍ത്തി ഡ്രൈവറോട് കോപിച്ച് സംസാരിക്കുകയായിരുന്നു. അടിച്ച് കണ്ണ് പൊട്ടിയ്ക്കും എന്ന് എംഎല്‍എ പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ചെര്‍പ്പുളശേരി മാങ്ങോടാണ് സംഭവം.

Related Articles

Latest Articles