Tuesday, September 22, 2026

പ്രശസ്ത സാമൂഹിക ചിന്തകനായ പികെ ശിവദാസ് അന്തരിച്ചു

കൊച്ചി: മുന്‍പത്രപ്രവര്‍ത്തകനും സാമൂഹികചിന്തകനും എഴുത്തുകാരനുമായ പി കെ ശിവദാസ് (ശിവദാസ് പുതിയകോവിലകം) അന്തരിച്ചു.എറണാകുളത്ത് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശിവദാസ് മുഖ്യപ്രണേതാവായി രൂപം നല്‍കിയ ജനാവിഷ്‌കാര ( (janaavishkaara.in)യുടെ പ്രവര്‍ത്തനങ്ങളിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

കനിവ് ചാരിറ്റബിള്‍ സൊസെറ്റി സ്ഥാപക അംഗവും രക്ഷാധികാരിയുമായിരുന്നു അദ്ദേഹം.ഒറ്റപ്പാലം താലൂക്കിലെ മടങ്ങര്‍ളി മനയ്ക്കല്‍ വിഷ്ണു നമ്ബൂതിരിയുടെയും കോഴിക്കോട് സാമൂതിരി കോവിലകം തിരുവണ്ണൂര്‍ ശാഖയിലെ ശ്രീദേവിത്തമ്പുരാട്ടിയുടെയും മകനായി 1960 മാര്‍ച്ച്‌ 16 ന് കോഴിക്കോട്ട് ജനിച്ചു. കോഴിക്കോട് സെയ്ന്റ് ജോസഫ്സ് ബോയ്സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, പട്ടാമ്ബി ഗവ. സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എന്‍ എസ് എസ് കോളേജ്, ബറോഡ എം എസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി ഔപചാരിക വിദ്യാഭ്യാസം.

Related Articles

Latest Articles