Saturday, November 28, 2026

ദീ​പ നി​ശാ​ന്തി​ന്‍റെ ക​വി​താ വി​വാ​ദം: പ്രി​ൻ​സി​പ്പ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ

തൃ​ശൂ​ർ: ശ്രീ​കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ അദ്ധ്യാപിക ദീ​പ നി​ശാ​ന്ത് ക​വി​ത മോ​ഷ്ടി​ച്ച വി​വാ​ദത്തിൽ ഈ ​മാ​സം 31ന​കം തന്നെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ യു​ജി​സി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. സംഭവത്തെക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് യു​ജി​സി പ്രി​ൻ​സി​പ്പ​ലി​നോ​ടു നോ​ട്ടീസിലൂടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇതുമായി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​ടേ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേഷമാകും യു​ജി​സി​ക്കു വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക എന്നാണ് കോളേജ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. ദീ​പ നി​ശാ​ന്തി​ന്‍റെ വി​ശ​ദീ​ക​ര​ണം ലഭ്യമായാൽ അ​തു റി​പ്പോ​ർ​ട്ടി​നൊ​പ്പം ചേ​ർ​ക്കും. ക​വി​താ​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​ന് ഇ​തു​വ​രെ​ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

കോ​ള​ജ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കാൻ യുജിസി നി​ർ​ദേ​ശി​ച്ചി​രുന്നെങ്കിലും അ​ത്ത​ര​ത്തി​ലൊ​രു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഇതുവരെ കോ​ള​ജ് ത​ല​ത്തി​ൽ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.

Related Articles

Latest Articles