Sunday, May 19, 2024
spot_img

കെമിക്കൽ ബോംബുകൾ ഉപയോഗിച്ച് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; തെളിവുകൾ ലഭിച്ചത് കൊല്ലപ്പെട്ട ഹമാസ് ഭീകരവാദികളുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ യുഎസ്ബികളിൽ നിന്ന്; ഞെട്ടിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ടെൽഅവീവ്: സയനൈഡ് കെമിക്കൽ ബോംബുകൾ ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ ഹമാസ് ഭീകരവാദികൾ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ ഇന്റലിജൻസ് റിപ്പോർട്ട്. ഗാസയ്‌ക്ക് സമീപം കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ യുഎസ്ബികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഭീകരരുടെ മൃതദേഹങ്ങളിൽ നിന്ന് യുഎസ്ബികൾ കണ്ടെത്തിയതായും അതിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നതായും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സ്ഥിരീകരിച്ചു.

ഐഎസ്, അൽ-ഖ്വയ്ദ പോലുള്ള ഭീകര സംഘടനകൾ നടത്തുന്ന ആക്രമണങ്ങളാണ് ഹമാസും പദ്ധതിയിട്ടിരുന്നത്. സാധാരണ ജനങ്ങൾക്കെതിരെ സയനൈഡ് ബോംബുകൾ പ്രയോഗിക്കാൻ ഹമാസ് തീരുമാനിച്ചിരുന്നതായി യുഎസ്ബിയിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. സയനൈഡ് ഉപയോഗിച്ച് രാസബോംബുകൾ എങ്ങനെ വിന്യസിക്കാമെന്നത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎസ്ബിയിൽ നിന്ന് ലഭിച്ചത്. സയനൈഡ് ബോംബുകളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള നിർദ്ദേശങ്ങളും യുഎസ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐഎസ് ഭീകരർ നടത്താൻ ശ്രമിച്ചതിന് സമാനമായ രീതിയിലാണ് ഹമാസും ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഐഎസിനെ തകർത്തത് പോലെ ഹമാസിനെയും ഞങ്ങൾ തകർക്കും. ഐഎസിനോട് പെരുമാറിയത് പോലെ ഹമാസിനോടും പെരുമാറണം. അവർ ഈ ലോകത്ത് ഒറ്റപ്പെടണം. ഒരു രാജ്യവും അവർക്ക് അഭയം നൽകാൻ പാടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles