planned a terrorist attack using chemical bombs; The evidence came from USBs found on the bodies of slain Hamas terrorists; A shocking intelligence report is out
ടെൽഅവീവ്: സയനൈഡ് കെമിക്കൽ ബോംബുകൾ ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ ഹമാസ് ഭീകരവാദികൾ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ ഇന്റലിജൻസ് റിപ്പോർട്ട്. ഗാസയ്‌ക്ക് സമീപം കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ യുഎസ്ബികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഭീകരരുടെ മൃതദേഹങ്ങളിൽ നിന്ന് യുഎസ്ബികൾ കണ്ടെത്തിയതായും അതിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നതായും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സ്ഥിരീകരിച്ചു.
ഐഎസ്, അൽ-ഖ്വയ്ദ പോലുള്ള ഭീകര സംഘടനകൾ നടത്തുന്ന ആക്രമണങ്ങളാണ് ഹമാസും പദ്ധതിയിട്ടിരുന്നത്. സാധാരണ ജനങ്ങൾക്കെതിരെ സയനൈഡ് ബോംബുകൾ പ്രയോഗിക്കാൻ ഹമാസ് തീരുമാനിച്ചിരുന്നതായി യുഎസ്ബിയിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. സയനൈഡ് ഉപയോഗിച്ച് രാസബോംബുകൾ എങ്ങനെ വിന്യസിക്കാമെന്നത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎസ്ബിയിൽ നിന്ന് ലഭിച്ചത്. സയനൈഡ് ബോംബുകളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള നിർദ്ദേശങ്ങളും യുഎസ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐഎസ് ഭീകരർ നടത്താൻ ശ്രമിച്ചതിന് സമാനമായ രീതിയിലാണ് ഹമാസും ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഐഎസിനെ തകർത്തത് പോലെ ഹമാസിനെയും ഞങ്ങൾ തകർക്കും. ഐഎസിനോട് പെരുമാറിയത് പോലെ ഹമാസിനോടും പെരുമാറണം. അവർ ഈ ലോകത്ത് ഒറ്റപ്പെടണം. ഒരു രാജ്യവും അവർക്ക് അഭയം നൽകാൻ പാടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…