Supreme Court
ദില്ലി: രാജ്യത്ത് പല ഭാഗങ്ങളിലും ഹിന്ദുക്കൾക്ക് എതിരെ വിദ്വേഷ പ്രസംഗങ്ങളും അടിച്ചമർത്തുന്ന തരത്തിലുള്ള നടപടികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി
ഹിന്ദു സംഘടനകൾ രംഗത്തുവന്നിരിക്കുകയാണ്.തീവ്ര മുസ്ലീം പുരോഹിതർ നടത്തിയ ഹിന്ദു വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിൽ (ate Speeches Against Hindus) നടപടി ആവശ്യപ്പെട്ട് ഹൈന്ദവ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.
അടുത്തിടെ ഹരിദ്വാറിൽ നടത്തിയ മതസമ്മേളനങ്ങളിൽ ഉൾപ്പെടെ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ സുപ്രീംകോടതി ഉത്തരാഖണ്ഡ് സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ രീതിയിലുളള സംരക്ഷണം ഹൈന്ദവ സമൂഹത്തിനും വേണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റീസ് സുപ്രീംകോടതിയെ സമീപിച്ചത്. തീവ്ര മുസ്ലീം പുരോഹിതർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പട്ടികയും വീഡിയോ ക്ലിപ്പിംഗുകളും വാർത്താ ക്ലിപ്പിംഗുകളും അപേക്ഷയ്‌ക്ക് ഒപ്പം നൽകിയിട്ടുണ്ട്.
ഇവരിൽ ചിലർ ഹിന്ദു വംശഹത്യയ്‌ക്ക് പോലും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഇവർക്കെതിരെ യാതൊരു നടപടികളും എടുത്തിട്ടില്ലെന്നും അപേക്ഷയിൽ പറയുന്നു. നിയമത്തിന് മുൻപിൽ ഇന്ത്യയിലെ എല്ലാ പൗരൻമാരും തുല്യരാണ്. അതുകൊണ്ടു തന്നെ വിദ്വേഷ പ്രസംഗങ്ങൾ വിശകലനം ചെയ്യുമ്പോൾ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ പരിഗണനയും ഇളവുകളും നൽകാനാകില്ലെന്നും അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ മുഖേന നൽകിയ അപേക്ഷയിൽ പറയുന്നു. സമൂഹത്തിൽ സാമുദായിക വിദ്വേഷം വളർത്താനും കലാപത്തിന് പ്രേരണ നൽകാനും ലക്ഷ്യമിട്ടുളള പ്രസംഗങ്ങളാണ് പല തീവ്ര ചിന്താഗതിക്കാരായ മുസ്ലീം പുരോഹിതരും നടത്തുന്നതെന്ന് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റീസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…