Saturday, May 18, 2024
spot_img

‘നിരീശ്വരവാദിയും ഹിന്ദു വിരുദ്ധനുമായ ‘എം കെ സ്റ്റാലിനിന്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തിൽ; തുലാഭാരത്തിനും, ചുറ്റുവിളക്കിനും ശേഷം മടക്കം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുർഗാവതി സ്റ്റാലിൻ.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ചുറ്റുവിളക്ക് വഴിപാടിനും ദർശനത്തിനുമായി സ്റ്റാലിന്റെ ഭാര്യ എത്തിയത്.

ദീപാരാധന ദർശനത്തിന് ശേഷം ശർക്കര, തീർത്ഥം എന്നിവയാൽ ക്ഷേത്രത്തിൽ തുലാഭാരവും നടത്തി. ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിച്ചതിന് ശേഷമാണ് അവർ മടങ്ങി പോയത്.

ദർശന സമയത്ത് ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, ഭരണ സമിതി അംഗം കെ.വി.ഷാജി, ക്ഷേത്രം ഡി.എ. പി. മനോജ് കുമാർ എന്നിവർ എത്തിയിരുന്നു.

‘എല്ലാവരും തങ്ങളുടെ ഹിന്ദുത്വം തെളിയിക്കാനുള്ള ബദ്ധപ്പാടിലാണ്’ എന്നും നിരീശ്വരവാദിയും ഹിന്ദു വിരുദ്ധനുമായ സ്റ്റാലിനിന്റെ ഭാര്യയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയ തുലാഭാരം നടത്തിയത് എന്നുമൊക്കെയുള്ള നിരവധി പ്രതികരണങ്ങളാണ് ഇതിനു പിന്നാലെ ഉയർന്നു വന്നത്.

Related Articles

Latest Articles