Tuesday, May 7, 2024
spot_img

പൊതു തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുതാത്പര്യ ഹര്‍ജി; പരിഗണിക്കാൻ തീരുമാനിച്ച് സുപ്രീംകോടതി

ദില്ലി: പൊതു തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറിന് പകരം ഇവിഎം മെഷീനുകൾ ഉപയോഗിക്കുന്നതിന് എതിരെയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഭിഭാഷകനായ എം എൽ ശർമയാണ് ഹർജി സമർപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചത്.

പൊതു തെരഞ്ഞെടുപ്പുകളിൽ ഇവിഎം മെഷീനുകൾ ഉപയോഗിക്കാനായി അനുമതി നൽകിയ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്നത്.

അതേസമയം ഇവിഎമ്മുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 61 എ പാർലമെന്റ് പാസാക്കിയിട്ടില്ലെന്നും അതിനാൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ശർമ ചൂണ്ടിക്കാട്ടി.

മാത്രമല്ല തെളിവുകൾ സഹിതമുള്ള ഹർജിയാണ് താൻ സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹർജിയിൽ കേന്ദ്ര നിയമ മന്ത്രാലയത്തെ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Related Articles

Latest Articles