Thursday, May 2, 2024
spot_img

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥ: പാകിസ്ഥാനിൽ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു; നിഷ്‌ക്രിയരായി പോലീസ്

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ (Minorities Attacked In Pakistan) തുടർക്കഥയാകുന്നു. 12 കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. ബലൂചിസ്താൻ പ്രവിശ്യയിലെ പഞ്ചാബിലാണ് സംഭവം. ഷിവാൽ സ്വദേശിനി മരീബ് അബ്ബാസിനെയാണ് 22 കാരനായ മുഹമ്മദ് ദാവൂദ് തട്ടിക്കൊണ്ടുപോയത്.

രാത്രി മരീബിന്റെ വീട്ടിലെത്തിയ ഇയാൾ ആരും അറിയാതെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മതം മാറ്റി വിവാഹം ചെയ്തു. പിതാവില്ലാത്ത മരീബ് മാതാവ് ഫർസാനയ്‌ക്കൊപ്പമാണ് താമസം.
സംഭവത്തിൽ മാതാവിന്റെ പരാതിയിൽ കേസ് എടുത്ത പോലീസ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ദാവൂദിനെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ദാവൂദിനെ അറസ്റ്റ് ചെയ്യാനോ, പെൺകുട്ടിയെ മോചിപ്പിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ഇരുവരെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം.
ഇതിനുമുൻപും നിരവധി സമാന സംഭവങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഭൂരിപക്ഷ സമൂഹത്തെ ഭയന്ന് പ്രദേശത്ത് ജീവിക്കുക അസാധ്യമാണെന്ന് മാദ്ധ്യമപ്രവർത്തകയായ വിൽസൺ റാസ പ്രതികരിച്ചു. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി കുട്ടിയെ മാതാവിന് തിരികെ ഏൽപ്പിക്കണമെന്നും റാസ ആവശ്യപ്പെട്ടു. എന്നാൽ ന്യൂനപക്ഷങ്ങളെ ഒന്നടങ്കം കൊന്നൊടുക്കുകയാണ് പാകിസ്ഥാനിൽ. എന്നാൽ കടുത്ത നടപടികൾ ഇവർക്കെതിരെ ഭരണകൂടം സ്വീകരിക്കാത്തതാണ് ഇത്തരത്തിൽ വീണ്ടും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള പ്രധാന കാരണമെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

Related Articles

Latest Articles