Monday, December 15, 2025

പ്ലസ് വൺ പ്രവേശനം; മെറിറ്റ് ക്വാട്ടയുടെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയുടെ മൂന്നാമത്തെയും, അവസാനത്തെയും അലോട്ട്മെന്റാണ് നാളെ രാവില പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ രാവിലെ 10 മണി മുതൽ ജൂലൈ നാലിന് വൈകിട്ട് നാല് മണി വരെ സ്കൂളുകളിൽ പ്രവേശനം നേടാൻ സാധിക്കും. അലോട്ട്മെന്റ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഫീസ് അടക്കാത്ത പക്ഷം സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.

നാളെ സ്പോർട്സ് ക്വാട്ടയുടെ അവസാന അലോട്ട്മെന്റും പ്രസിദ്ധീകരിക്കുന്നതാണ്. നാളെ രാവിലെ 10 മണി മുതൽ ജൂലൈ 3-ന് 4 മണി വരെയാണ് സ്പോർട്സ് ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സാധിക്കുക. അതേസമയം, ഇതുവരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും, തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അലോട്ട്മെന്റിൽ പരിഗണിക്കാത്ത വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Related Articles

Latest Articles