Friday, December 26, 2025

ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും: നാളത്തെ പ്ലസ് വൺ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ (Exam) മാറ്റി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കനത്ത മഴക്കെടുതിയെ തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വിവിധ സര്‍വകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്തതാണ് സർവകലാശാലയുടെ തീരുമാനം.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്.കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles