Monday, April 29, 2024
spot_img

പുതുവത്സര ആഘോഷങ്ങൾ പരിധിവിട്ടാൽ അകത്താകും; പരിശോധന ശക്തമാക്കാന്‍ പൊലീസ്; രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും

തിരുവനന്തപുരം: പുതുവത്സരം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് കൂടുതൽ കടുപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് (Police) മുന്നറിയിപ്പു നൽകി. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല.

പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും. പുതുവത്സരാഘോഷങ്ങൾ രാത്രി പത്തിനുശേഷം അനുവദിക്കില്ല.

Related Articles

Latest Articles