Wednesday, September 23, 2026

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു ! വിജയശതമാനം 77.81 !! മുൻവർഷത്തെ അപേക്ഷിച്ച് 0.88 % കുറവ്

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതിയതിൽ 288394 പേരാണ് ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം. മുൻവർഷത്തെ അപേക്ഷിച്ച് 0.88 % കുറവാണ് വിജയശതമാനത്തിൽ സംഭവിച്ചത്.78.69 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. 30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി.

വിജയശതമാനം കുറവ് കാസര്‍ഗോഡ് ജില്ലയിലും വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയിലുമാണ്. ജൂണ്‍ 21 മുതല്‍ 27 വരെ സേ പരീക്ഷ നടക്കും.

സയന്‍സ് ഗ്രൂപ്പ് വിജയശതമാനം- 83.25
ഹ്യുമാനിറ്റീസ് ഗ്രൂപ്പ് വിജയശതമാനം- 69.16
കൊമേഴ്‌സ് ഗ്രൂപ്പ് വിജയശതമാനം- 74.21

Related Articles

Latest Articles