Tuesday, December 23, 2025

തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയുടെ കാരണം വ്യക്തമല്ല

 

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറയിൽ കഴിഞ്ഞദിവസം വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തണ്ണിയത്ത് വിജയൻ, സിന്ധു എന്നിവരുടെ മകൾ അനന്യ (18) ആണ് മരിച്ചത്. ഭരതന്നൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു അനന്യ. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല. പാങ്ങോട് പോലീസ് അനന്യയുടെ മുറി വിശദമായി പരിശോധിക്കുകയാണ്.

ശനിയാഴ്‍ച വീട്ടിൽ പെൺകുട്ടിയുടെ മുറിക്കുള്ളിൽനിന്നും പതിവില്ലാത്ത ശബ്ദം കേട്ട് മാതാപിതാക്കൾ ആദ്യം വാതിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് സീലിങ് ഫാനിനു സമീപമുള്ള ഹുക്കിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അനന്യയെ കാണുന്നത്. പിന്നീട് ഉടൻതന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം ഇതിനു മുൻപും അനന്യ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.

Related Articles

Latest Articles