Saturday, May 4, 2024
spot_img

രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു; ജേതാക്കൾക്ക് ഒരു കോടി രൂപ പാരിതോഷികം: ബാഡ്മിന്റൺ താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി

ദില്ലി: തോമസ് കപ്പിലും യൂബർകപ്പിലും ഇന്ത്യക്കുവേണ്ടി കളിച്ച ബാഡ്മിന്റൺ താരങ്ങളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളി താരം എച്ച് എസ് പ്രണോയിയും എം ആർ അർജ്ജുനുമടക്കമുള്ള താരങ്ങളുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.

തോമസ് കപ്പിൽ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ഇന്ത്യൻ താരങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് മോദി വ്യക്ത്മാക്കി. കളിയുടെ വിവിധ തലങ്ങളെക്കുറിച്ചും അനുവഭങ്ങളെക്കുറിച്ചും കളിക്കാർ മനസുതുറന്നുവെന്നും ബാഡ്മിൻറൺ താരങ്ങളുടെ നേട്ടത്തിൽ രാജ്യം ഒന്നാകെ അഭിമാനം കൊള്ളുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

തോമസ് കപ്പിൽ ചരിത്രനേട്ടം കൊയ്ത താരങ്ങളോട് മത്സരശേഷം ഇന്ത്യയിലെത്തിയ ഉടനെ മത്സരത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തണമെന്ന് പറഞ്ഞിരുന്നു. കായികയിനങ്ങളിൽ പങ്കെടുക്കാൻ മത്സരാർത്ഥികൾക്ക് പിന്തുണ നൽകിയ മാതാപിതാക്കൾക്കും അവർക്ക് നേതൃത്വം നൽകിയ പരിശീലകർക്കും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജേതാക്കൾക്ക് ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യമായാണ് ഇന്ത്യയുടെ ബാഡ്മിന്റൺ ടീം തോമസ് കപ്പ് നേടുന്നത്. കഴിഞ്ഞ 14 തവണയും ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ 3-0ന് തകർത്താണ് ഇന്ത്യ ഫൈനൽ ജയിച്ചത്. തായ്ലാൻഡിലെ ഇംപാക്ട് അരീനയിലായിരുന്നു മത്സരം.

Related Articles

Latest Articles