Friday, May 3, 2024
spot_img

നീരജ് ചോപ്രയെ അഭിനന്ദിച്ച് നരേന്ദ്ര മോദി; ഇന്ത്യ അത്ലറ്റിക്സ് രംഗത്ത് വലിയ പുരോഗതി കൈവരിക്കുന്നതായി മോദി

 

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ നീരജ് ചോപ്രയെ അഭിനന്ദിച്ചു . ഈ ട്വീറ്റിൽ, മഹത്തായ അർപ്പണബോധത്തിന്റെയും സ്ഥിരതയുടെയും പ്രകടനത്തിന് ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി കുറിച്ചു. അത്ലറ്റിക്സ് രംഗത്ത് ഇന്ത്യ വലിയ പുരോഗതി കൈവരിക്കുകയാണെന്ന് 24 കാരനായ താരത്തിന്റെ തുടരർച്ചയായ വിജയം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്ര മറ്റൊരു ചരിത്ര വിജയം കൂടി രേഖപ്പെടുത്തി. അഭിമാനകരമായ ഡയമണ്ട് ലീഗ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. നീരജ് ചോപ്ര തന്റെ ത്രോ ഒരു ഫൗളിലൂടെ ആരംഭിച്ചു, പക്ഷേ രണ്ടാം ശ്രമത്തിൽ, 88.44 മീറ്റർ എറിഞ്ഞ് അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ത്രോ എറിഞ്ഞു. അടുത്ത നാല് ത്രോകളിൽ 88.00 മീറ്റർ, 88.11 മീറ്റർ, 87.00 മീറ്റർ, 83.60 മീറ്റർ എന്നിവ എറിഞ്ഞു.
86.94 മീറ്റർ എറിഞ്ഞ ചെക്ക് ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ജേക്കബ് വാഡ്ലെഡ്ജ് രണ്ടാം സ്ഥാനത്തെത്തി. ജർമ്മനിയുടെ ജൂലിയൻ വെബർ 83.73 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തെത്തി. 24 കാരനായ നീരജ് ചോപ്രയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഇപ്പോൾ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവും ഡയമണ്ട് ലീഗ് ചാമ്പ്യനുമാണ്.

Related Articles

Latest Articles