Thursday, September 24, 2026

യാശോദയുടെ ടീസർ പുറത്ത് ; ആകാംഷയോടെ ആരാധകർ

 

പ്രേക്ഷകരെ ആകാംഷഭരിതരാക്കി യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രണ്ട് പേരുടെയും കൊമ്പോ ആരാധകരിൽ സന്തോഷം ഉളവാക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ ചില രംഗങ്ങൾ ചേർത്താണ് ടീസർ നിർമ്മിച്ചിരിക്കുന്നത്. ഹരി -ഹരീഷ് ജോഡിയാണ് ചിത്രം സംവിധാനം ചെയ്തത്.

ആക്ഷൻ ത്രില്ലർ ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി എന്നിവരുടെ വരികൾക്ക് മണിശർമ്മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി ഹേമാംബർ ജാസ്തി എത്തുമ്പോൾ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. 5 ഭാഷകളിലാകും ചിത്രം തിയേറ്ററിൽ എത്തുക

Related Articles

Latest Articles