International

“100 വർഷത്തേക്ക് ഇന്ത്യയുമായി ശത്രുതയ്ക്കില്ല”; ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: അടുത്ത 100 വർഷത്തേക്ക് ഞങ്ങൾ ഇന്ത്യയുമായി ശത്രുതയ്‌ക്കില്ലെന്ന് ഇമ്രാൻ ഖാൻ . രാജ്യത്ത് ആദ്യ ദേശീയ സുരക്ഷാ നയം (Pak National Security Policy) അവതരിപ്പിച്ച് സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ മാസമാണ് ദേശീയ സുരക്ഷാ സമിതിയും മന്ത്രിസഭയും നയത്തിന്റെ പൊതു പതിപ്പ് അംഗീകരിച്ചത് .100 ​​പേജുള്ള രേഖയിൽ ദേശീയ സുരക്ഷ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ നയം അയൽക്കാരുമായി സമാധാനം തേടുന്നതാണ് എന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം സുരക്ഷിതവും സാമ്പത്തികമായി പ്രതിരോധശേഷിയുള്ളതുമായ പാകിസ്ഥാനെ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇമ്രാൻ ഖാൻ നയ അവതരണ സമയത്ത് വ്യക്തമാക്കിയത്. 70-ലധികം വർഷത്തെ അസ്ഥിത്വത്തിന്റെ പകുതിയിലധികവും പാകിസ്ഥാനെ ഭരിക്കുന്നത് സൈന്യമാണ്. സുരക്ഷയുടെയും വിദേശനയത്തിന്റെയും കാര്യങ്ങളിൽ ഇതുവരെ ഗണ്യമായ ശക്തി പ്രയോഗിക്കുകയും ചെയ്തു എന്നും പാക് പ്രധനമന്ത്രി പറഞ്ഞു.

2022-26 വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്ന അഞ്ച് വർഷത്തെ നയരേഖ, ദേശീയ സുരക്ഷാ കാഴ്ചപ്പാടുകളും ആ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ട്രാറ്റജിരേഖയായാണ് ഇമ്രാൻ സർക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. ഹിന്ദുത്വം, ആഭ്യന്തര രാഷ്‌ട്രീയ നേട്ടങ്ങൾക്കായുള്ള ആക്രമണം എന്നിവ ഇന്ത്യയിൽ നിന്നുള്ള പ്രധാന ഭീഷണികളായി ദേശീയ സുരക്ഷാ നയത്തിൽ ഇമ്രാൻ ഖാൻ ഉയർത്തിക്കാട്ടുന്നുണ്ട്.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

8 minutes ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

60 minutes ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

14 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

14 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

18 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

24 hours ago