Thursday, May 16, 2024
spot_img

ബിഷപ്പ് ഫ്രാങ്കോ കന്യസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അപ്പീലിനു പോകണം; നീതി ലഭിക്കും വരെ കൂടെയുണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷൻ

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലെ കോടതി വിധി ഞെട്ടിച്ചെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ.

കേസിൽ അപ്പീലുമായി മുന്‍പോട്ട് പോകണമെന്നും നീതി ലഭിക്കും വരെ കമ്മീഷന്‍ കൂടെയുണ്ടാകുമെന്നും രേഖ ശര്‍മ പ്രതികരിച്ചു.

അതേസമയം പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ആശങ്കയുണ്ടാക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. കന്യാസ്ത്രീ മഠങ്ങൾക്കകത്ത് ഏറെ സമ്മർദങ്ങൾക്കിടയിൽ കഴിയുന്ന സഹോദരിമാർക്ക് നീതി ലഭ്യമാകും എന്നുറപ്പു വരുത്ത‌ാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് വനിതാ കമ്മിഷന്റെ അഭിപ്രായമെന്നും അവർ കൂട്ടിച്ചേർത്തു

ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.

കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പോലീസ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഇന്ന് വിധി വന്നത്. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം.

Related Articles

Latest Articles